പ്രധാനമന്ത്രി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ; താമര പൂക്കൾ കൊണ്ട് തുലാഭാരവും

ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂരിലെത്തും. രാവിലെ 9.45ന് ശ്രീകൃഷ്ണ കോളജിൽ ഹെലികോപ്റ്റർ മാർഗമെത്തുന്ന മോദി കാർ മാർഗം ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഒന്നാം നമ്പർ വിവിഐപി റൂമിൽ വിശ്രമിച്ച ശേഷം ലഘുഭക്ഷണം കഴിച്ചിട്ടാകും ക്ഷേത്രത്തിലേക്ക് പോകുക

പത്ത് മണി മുതൽ 11.10 വരെയാണ് ദർശനം. പ്രധാനമന്ത്രിയെ കിഴക്കേ ഗോപുരവാതിലിൽ പൂർണകുംഭം നൽകി സ്വീകരിക്കും. താമര പൂക്കൾ കൊണ്ടുള്ള തുലാഭാരവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങുക. 11. 25ന് ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്തെ സമ്മേളനത്തിൽ മോദി സംസാരിക്കും. ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി രാഷ്ട്രീയ സമ്മേളനത്തിൽ സംസാരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി

മോദിയുടെ ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തും. രാവിലെ ഏഴര മുതലേ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *