മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന; നിരീക്ഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

  • 101
    Shares

നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. ഒഡീഷയിൽ നിരീക്ഷകനായ കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ മുഹമ്മദ് മുഹ്‌സിനെയാണ് സസ്‌പെൻഡ് ചെയ്തത്.

എസ് പി ജി സുരക്ഷയുള്ളവർക്കുള്ള മാർഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ. ഉദ്യോഗസ്ഥന്റെ നടപടിയെ തുടർന്ന് മോദിക്ക് പതിനഞ്ച് മിനിറ്റ് നേരം കാത്തിരിക്കേണ്ടി വന്നതായും കമ്മീഷൻ പറഞ്ഞു.

ചിത്രദുർഗയിൽ മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാ പരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യമായി കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *