കമ്മ്യൂണിസ്റ്റുകാർക്ക് ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനമില്ല; സ്ത്രീ ശാക്തീകരണത്തിൽ താത്പര്യമില്ല: മോദി

Loading...
  • 46
    Shares

കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ യുവമോർച്ച-ബിജെപിക്കാരോടാണ് മോദി ഇത്തരത്തിൽ പ്രസംഗിച്ചത്. കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെ കുറിച്ച് പറയുന്നത് തമാശയാണ്. കേരളത്തിൽ മറ്റൊരു ആശയത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ എത്രയേറെ പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ മധ്യപ്രദേശിലും ബിജെപി പ്രവർത്തകരെ കൊന്നൊടുക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയിലാണ് പല കോൺഗ്രസ് നേതാക്കളും

ഇവർക്ക് ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനമില്ല. പോലീസിനെ വിലയില്ല, സൈന്യത്തെ വിലയില്ല, സിബിഐ, സിഎജി വിലയില്ല. ഇതെല്ലാം തെറ്റായ വഴിക്ക് പോകുന്നുവെന്നാണ് ഇവർ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവർക്ക് അംഗീകരിക്കാൻ വയ്യെന്നും മോദി പറഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഭരിക്കുന്ന പാർട്ടി തകർക്കുകയാണ്. ശബരിമല വിഷയം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടിയ സംഭവമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്‌കാരത്തെ കമ്മ്യൂണിസ്റ്റുകാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോൺഗ്രസിനും. ശബരിമല വിഷയത്തിൽ കോൺഗ്രസുകാർക്ക് ഡൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ അവർക്ക് ഒരു താത്പര്യവുമില്ലെന്ന് മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *