തട്ടിപ്പ് ചികിത്സയെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവം; മോഹനൻ നായർക്കെതിരെ നരഹത്യക്ക് കേസ്

ജനിതക സംബന്ധമായ രോഗമുണ്ടായിരുന്ന ഒന്നര വയസ്സായ കുട്ടി മരിച്ച സംഭവത്തിൽ വൈദ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോഹനൻ നായർക്കെതിരെ നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പോലീസാണ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.

പ്രൊപ്പിയോണിക് അസിഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടി ആശാസ്ത്രീയമായ ചികിത്സാരീതി കാരണം മരിച്ചതായി തൃശ്ശൂർ മെഡിക്കൽ കോളജ് പീഡിയാട്രിക് റസിഡന്റ് ഡോക്ടർ വിപിൻ കളത്തിൽ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു

മുമ്പുള്ള ഒരു റിപ്പോർട്ട് പോലും നോക്കാതെ മോഹനൻ നായർ കുട്ടിക്ക് ഓട്ടിസമാണെന്ന് പറയുകയും മറ്റ് മരുന്നെല്ലാം നിർത്താൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഇയാളുടെ മരുന്ന് എന്ന പേരിൽ നാടൻ നെല്ലിക്ക നീരും പൊൻകാരവും നൽകി തുടങ്ങി

മരുന്നുകൾ നിർത്തിയതോടെ കുട്ടിയുടെ അവസ്ഥ മോശമായി. പനിയും ചുമയും കൂടി ശ്വാസമുട്ടലും അനുഭവപ്പെട്ടു. കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗം കൂടിയതിനാൽ കുട്ടിയെ തൃശ്ശൂർ അമലാ ആശുപത്രിയിൽ ഇറക്കുകയായിരുന്നു. തുടർന്നാണ് മോഹനൻ വൈദ്യരുടെ തട്ടിപ്പ് ചികിത്സാ പുറത്തായതും. പക്ഷേ അപ്പോഴേക്കും കുട്ടിയെ രക്ഷപ്പെടുത്താനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *