മോഹനൻ നായരുടെ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

വിവാദ ചികിത്സകൻ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ഉത്തരവിറക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ചികിത്സാ കേന്ദ്രത്തിൽ അശാസ്ത്രീയമായ ചികിത്സാരീതികൾ നടക്കുന്നതായി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പ്രവർത്തനം അവസാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്

സത്യാലയം എന്ന പേരിൽ പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിന് നാല് മാസം മുമ്പ് പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. ലൈസൻസില്ലാതിരുന്നിട്ടും ഇത് തുടർന്ന് പ്രവർത്തിക്കുകയായിരുന്നു. മോഹനൻ നായർ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ സ്ഥാപിച്ച ചികിത്സാ കേന്ദ്രങ്ങളെല്ലാം പൂട്ടിപ്പോയതോടെ ഇത് മാത്രമാണ് പ്രവർത്തിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *