മോഹൻലാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; മോഹൻലാൽ ജീവിതത്തിൽ വില്ലനെന്ന് എഐവൈഎഫ്

Loading...
  • 50
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലിപിനെ താരസംഘടനയായ എ എം എം എയിൽ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധവുമായി സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ്. എറണാകുളം ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നിൽ എ എം എം എ പ്രസിഡന്റ് മോഹൻലാലിന്റെ കോലം കത്തിച്ചാണ് പ്രതിഷേധ സമരം നടന്നത്.

ഇന്നസെന്റ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷം മോഹൻലാൽ അധ്യക്ഷപദം ഏറ്റെടുത്ത എ എം എം എയുടെ ജനറൽ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി അടക്കം സംഘടനയിൽ നിന്ന് രാജി വെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലും മോഹൻലാലോ മറ്റ് ഭാരവാഹികളോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല

ഇതേ തുടർന്നാണ് എഐവൈഎഫ് മോഹൻലാലിന്റെ കോലം കത്തിച്ചത്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. മോഹൻലാൽ സിനിമയിൽ നായകനാണെങ്കിലും ജീവിതത്തിൽ വില്ലനാണെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *