എഎംഎംഎ നടിക്കൊപ്പമെന്ന് മോഹൻലാൽ; ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനം

  • 26
    Shares

എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ. കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനമാണ്. എതിർപ്പുകൾ പരിശോധിക്കാൻ തയ്യാറാണ്.

നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് എഎംഎംഎയാണ്. സംഘടനക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ല. ഒറ്റയടിക്ക് സംഘടനയെ മാഫിയ എന്നു വിളിച്ചത് ഖേദകരമാണ്. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും മോഹൻലാൽ പറഞ്ഞു.

485 അംഗങ്ങൾ മാത്രമുള്ള സംഘടനയാണ് എഎംഎംഎ. ഇതിലെ പകുതിയിലധികം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. ഇവരെയൊക്കെ സഹായിക്കാനാണ് ഈ സംഘടനയുണ്ടാക്കിയത്. ഇപ്രകാരം പ്രവർത്തിക്കുന്ന സംഘടനയെ മാഫിയ എന്നും സ്ത്രീ വിരുദ്ധ സംഘടനയെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.

ആക്രമണ കേസിലെ പ്രതിയെ തിരിച്ചെടുത്ത സംഭവത്തിൽ ഇതാദ്യമായാണ് മോഹൻലാൽ പ്രതികരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത ശേഷം മോഹൻലാലിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *