ദിലീപിനെ തിരിച്ചെടുത്ത സംഭവം: മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തിൽ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ. മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി ചുമതലയെടുത്ത ആദ്യ യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്.
ഒരു ലഫ്റ്റനന്റ് കേണൽ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടയാളാണ് മോഹൻലാൽ. സാംസ്കാരികമായ ഉന്നത നിലവാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ചിന്തിച്ച് സ്വീകരിക്കേണ്ട നിലപാടായിരുന്നുവിത്. ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് മോഹൻലാൽ വഹിക്കരുതായിരുന്നുവെന്ന് ജോസഫൈൻ പറഞ്ഞു
അഭിനേതാക്കളുടെ സംഘടന അമ്മയെന്ന പേര് ഉപയോഗിക്കുന്നത് അനുചിതമാണ്. ആ പേര് ഇനിയവർക്ക് ചേരില്ലെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സംഘടനയിലെ ഇടത് എംഎൽഎമാർക്കെതിരെയും ജോസഫൈൻ വിമർശനമുന്നയിച്ചു. ഇവരുടെ നിലപാട് പാർട്ടി ഗൗരവത്തോടെ കാണുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു