കന്യാസ്ത്രീകളുടെ സമരം: പ്രതികരണത്തിൽ മാപ്പ് ചോദിച്ച് മോഹൻലാൽ; ചോദ്യം പ്രസക്തമായതായിരുന്നു

  • 10
    Shares

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യസ്ത്രീകൾ നടത്തുന്ന സമരത്തോടുള്ള ചോദ്യത്തിന് നൽകിയ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് മോഹൻലാൽ. കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണത്. തീർത്തും പ്രസക്തമായ ചോദ്യമായിരുന്നു. പക്ഷേ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി നൽകാനാകത്ത മാനസികാവസ്ഥയിലായിരുന്നു താൻ. ഇതാണ് തന്റെ ഉത്തരം അങ്ങനെയായി പോയത്.

ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്ന് മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എന്റെ ഉത്തരം ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക എന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കന്യാസ്ത്രീകളെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായാണ് മോഹൻലാൽ സംസാരിച്ചത്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാൻ. കന്യാസ്ത്രീകൾക്ക് എന്ത് ചെയ്യണം. അതും ഇതുമായിട്ട് എന്ത് ബന്ധം. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോൾ അത് പൊതുവികാരമാണോ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനവുമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യവും താരത്തിന്റെ രോഷവും കണ്ടത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *