മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഫാൻസ് അസോസിയേഷൻ

Loading...
  • 264
    Shares

മോഹൻലാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഫാൻസ് അസോസിയേഷൻ. മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടാകുമെന്ന് ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽകുമാർ മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചക്കിടെയാണ് ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ പ്രതികരണം. പണ്ട് ഒരു ചാനലിന്റെ(കൈരളി)ഡയറക്ടർ ബോർഡിലേക്ക് മോഹൻലാൽ വരുന്നു എന്ന് കേട്ടപ്പോൾ ആർ എസ് എസുകാർ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകൾ എന്തിനാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്തന്.

മോഹൻലാൽ പൊതു സമൂഹത്തിന്റെ സ്വത്താണ്. മോഹൻലാലിനെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ സുരേഷ് ഗോപിയെ പോലെയല്ല മോഹൻലാൽ. അദ്ദേഹത്തിന് സിനിമയിൽ ഇനിയും ധാരളം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമൽകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *