മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. 2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും തീർപ്പ് കൽപ്പിക്കാത്തത് എന്താണെന്നാണ് കോടതിയുടെ ചോദ്യം. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്

മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യാനാണ് നിർദേശം. 2012 ജൂണിൽ തേവരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ നിന്നാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. 65,000 രൂപ കൊടുത്തു വാങ്ങിയെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. എന്നാൽ ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *