മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തെറ്റ്; മുകേഷും ഗണേഷും സിപിഎം അംഗങ്ങളല്ലെന്നും കോടിയേരി

  • 14
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എ എം എം എയിലേക്ക് തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഇടതുജനപ്രതിനിധികളോട് വിശദീകരണം തേടില്ലെന്ന് ഒന്നുകൂടി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എ എം എം എയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും എംഎൽഎമാരുമായ മുകേഷും ഗണേഷ്‌കുമാറും സിപിഎം അംഗങ്ങളല്ലെന്ന് കോടിയേരി പറഞ്ഞു

ഇവർ സിപിഎം അംഗങ്ങളല്ല. അതിനാൽ തന്നെ ഇവരോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള എ എം എം എയുടെ തീരുമാനം തെറ്റാണ്.

എന്നാൽ ഇതിന്റെ പേരിൽ മോഹൻലാലിനെ ആക്രമണോത്സുകതയോടെ എതിർക്കുന്നത് അപലപനീയമാണ്. മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ലാലിനെതിരായ ആക്രമണോത്സുക പ്രതിഷേധം ഗുരുതരമായ തെറ്റാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *