മോഹൻലാലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി എസ് ശ്രീധരൻ പിള്ള

  • 18
    Shares

മോഹൻലാലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലുമായി പാർട്ടി സംസാരിച്ചിട്ടില്ലെന്നും ഇതുവരെയും ഔദ്യോഗികമായി വിവരങ്ങളറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുമായുള്ള കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചാണ് ശ്രീധരൻ പിള്ളിയുടെ പ്രതികരണം. പികെ ശശിക്കെതിരായ ലൈംഗിക പീഡനാരോപണത്തിൽ വനിതാ കമ്മീഷന്റെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുന്നത് ആലോചിക്കാൻ വ്യാഴാഴ്ച പാർട്ടി കോർ കമ്മിറ്റി യോഗം ചേരുമെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *