തിരുവനന്തപുരത്ത് മോഹൻലാലിനെ ഇറക്കാൻ ആർ എസ് എസ്; താരത്തിന്റെ സമ്മതം കിട്ടിയാൽ മത്സരിപ്പിക്കും

  • 86
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മോഹൻലാലിനെ മത്സരിപ്പിക്കാൻ ആർ എസ് എസ് ശ്രമം. മോഹൻലാലിന്റെ സമ്മതം ലഭിക്കാനായി ആർ എസ് എസ് സമ്മർദം ചെലുത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡെക്കാൻ ഹെറാൾഡാണ് വാർത്ത നൽകുന്നത്. മോഹൻലാലിന് സാമൂഹിക പ്രവർത്തകനെന്ന പരിവേഷം നൽകി അവതരിപ്പിച്ച ശേഷമാകും സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളിലേക്ക് നീങ്ങുക.

ആർ എസ് എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനിലെ അംഗങ്ങൾ ആർ എസ് എസ് ബന്ധമുള്ളവരാണ്. ഇന്നലെ വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിൽ തുടങ്ങാനുദ്ദേശിക്കുന്ന ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് സഹായം തേടി മോഹൻലാൽ നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *