അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ; മുഖ്യമന്ത്രിയുമായി സംസാരിച്ചു

  • 30
    Shares

സംസ്ഥാന ചലചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ചടങ്ങിനെത്തും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി എ കെ ബാലനുമായും മോഹൻലാൽ സംസാരിച്ചിരുന്നു

ചടങ്ങിനെത്തുമെണ്ട്ന്ന് മോഹൻലാൽ രണ്ട് പേരോടും വ്യക്തമാക്കിയിട്ടുണ്ട്. താരസംഘടനക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ മോഹൻലാൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു

മോഹൻലാലിനെ ചടങ്ങിലേക്ക് ഔദ്യോഗികമായി ഇന്ന് ക്ഷണിക്കുമെന്ന് ഇന്നലെ മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി താക്കീത് നൽകിയിരുന്നു

മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 ചലചിത്ര-സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് നൽകയിരുന്നു. എന്നാൽ ഇത് സർക്കാർ തള്ളുകയായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *