ഹർത്താലിൽ വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി

  • 85
    Shares

ഹിന്ദു സംഘടനകൾ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ വാഹനങ്ങൾ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പോലീസിന് ഹൈക്കോടതിയുടെ നിർദേശം. സേ നോട് ടു ഹർത്താൽ പ്രതിനിധികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനാവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യവുമായാണ് ഹിന്ദു സംഘടനകൾ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതായിരുന്നു സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട്. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചാൽ ബലം പ്രയോഗിച്ച് തടയുമെന്നും ഹിന്ദു സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *