കൊച്ചി പാലാരിവട്ടത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊട്ടാരക്കര സ്വദേശി ഉദയ ആണ് കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം
കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഭർത്താവുമായി കുറച്ചുകാലമായി അകന്നു കഴിയുകയാണ് ഉദയ.