മോട്ടർ വാഹനവകുപ്പിന്റെ പരിശോധന ഇനി 24 മണിക്കൂറും
മോട്ടോർ വാഹനവകുപ്പിന്റെ വാഹനപരിശോധന ഇനിമുതൽ 24 മണിക്കൂറും ഉണ്ടാകും. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കുന്ന സേഫ് കേരളാ സ്ക്വാഡ് രൂപീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.
സംസ്ഥാനത്താകെ 51 സ്ക്വാഡുകൾ രൂപീകരിക്കാനാണ് നീക്കം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും മൂന്ന് വീതം എഎംവിമാരും അടങ്ങിയ സ്ക്വാഡുകളാണ് പരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും റോഡിലുണ്ടാകും.
സ്ക്വാഡുകളിൽ ഡ്യൂട്ടിയില്ലാത്ത 14 എംവിഐമാരെ ഓരോ മേഖലാ ഓഫീസിലേക്കും ഒരാൾ എന്ന നിലയ്ക്ക് നിയമിക്കും.