പിഴത്തുക കുറയ്ക്കാനാകുമോയെന്ന് പരിശോധിക്കാൻ ഇന്ന് ഉന്നതതല യോഗം

മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം തുടരവെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് ചേരും. പുഴ തുക കുറയ്ക്കാനാകുമോയെന്നാണ് യോഗം പരിശോധിക്കുക. കേന്ദ്രസർക്കാരിന്റെ അന്തിമ നിലപാട് വന്നതിന് ശേഷമാകും പുതിയ വിജ്ഞാപനം പുറത്തിറക്കുക

നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പത്തിരിട്ടയോളം വർധിപ്പിച്ചാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിലെ ഭേദഗതി അവതരിപ്പിച്ചത്. ഉയർന്ന പിഴ ഈടാക്കുന്നതിനിതെതിരെ സംസ്ഥാനത്താകെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുനരാലോചനക്ക് തയ്യാറാകുന്നത്.

ഉയർന്ന പിഴയിൽ ഒറ്റത്തവണ ഇളവ് നൽകാമെന്നും അടുത്ത വട്ടം മുതൽ ഉയർന്ന പിഴ ഈടാക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെച്ച നിർദേശം. എന്നാൽ പിഴത്തുക പകുതിയായി കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞുവെങ്കിലും ഈ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *