പിഴത്തുക പകുതിയാക്കി കുറയ്ക്കാൻ സംസ്ഥാന സർക്കാർ; അന്തിമ തീരുമാനം തിങ്കളാഴ്ച

മോട്ടോർ വാഹന നിയമത്തിലെ ഉയർന്ന പിഴത്തുക പകുതിയാക്കി കുറയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങളാരംഭിച്ചു. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് ലഭിക്കുന്നതിന് പിന്നാലെ തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചത്.

പിഴത്തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ ഉയർന്ന പിഴ ഈടാക്കില്ല. അതുവരെ വാഹനപരിശോധനങ്ങളിൽ പിഴത്തുക ഈടാക്കില്ല. ബോധവത്കരണം തുടരുമെന്നും മന്ത്രി അറിയിച്ചു.

ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയതുപോലെ പുതിയ പിഴത്തുകയുടെ പകുതി ഈടാക്കാനാണ് സംസ്ഥാന സർക്കാരും ആലോചിക്കുന്നത്. എൽ ഡി എഫ് തലത്തിലും ആലോചനകൾ സജീവമാണ്. പിഴത്തുക സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *