മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു; കെ എസ് ആർ ടി സിയും ഓടുന്നില്ല

  • 12
    Shares

മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി വരെ നീളും

ബിഎംഎസ് ഒഴികെയുള്ള യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന ഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

കെ എസ് ആർ ടി സി ജീവനക്കാരും ഇന്ന് സംസ്ഥാനത്ത് പണിമുടക്കുകയാണ്. ഭരണസമിതിയുടെ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ഇന്ന് നടക്കാനിരുന്ന കണ്ണൂർ, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *