മുഖ്യമന്ത്രിയെയും വഴിയിൽ തടയും, മന്ത്രിമാരെയും തടയും; ബിജെപി നേതാവ് എം ടി രമേശിന്റെ ഭീഷണി

  • 26
    Shares

സന്നിധാനത്ത് ദർശനത്തിനെത്തിയ 52കാരിയായ സ്ത്രീയെ കൂട്ടമായി ആക്രമിച്ച കേസിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിയെ വഴിയിൽ തടയുമെന്ന് ബിജെപിയുടെ നേതാവ് എം ടി രമേശ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുമെന്നാണ് രമേശ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്.

ശബരിമലയിൽ തെറ്റുപറ്റിയെന്ന് സർക്കാർ സമ്മതിക്കണം. സുരേന്ദ്രനോട് നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ്. സർക്കാർ നടപടിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടതായി വരും. കേന്ദ്രനേതാക്കൾ ശബരിമലയിൽ എത്തുന്നതോടെ സമരത്തിന് ദേശീയ ശ്രദ്ധയുണ്ടാകുമെന്നും ബിജെപി നേതാവ് പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *