അറസ്റ്റ് ചെയ്യാൻ പോലീസിനെ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ശ്രീധരൻ പിള്ള; അത് വെറും വികാരപ്രകടനം
വിവാദപ്രസംഗത്തെ തുടർന്ന് പോലീസ് കേസെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസിനെ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ശ്രീധരൻ പിള്ള. എ ടി രമേശിന്റേത് വെറും വികാരപ്രകടനം മാത്രമാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.
ശ്രീധരൻ പിള്ളക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കസബ പോലീസ് സ്റ്റേഷന് മുന്നിലൂടെ ഇന്ന് വൈകുന്നേരം രഥയാത്ര കടന്നുപോകുന്നുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാനുമായിരുന്നു എംടി രമേശിന്റെ വെല്ലുവിളി.