യുവതികളെ തടയുമെന്ന് യുവമോർച്ച; ഭക്തരെ തടഞ്ഞാൽ ക്രമസമാധന പ്രശ്‌നമുണ്ടാകുമെന്ന് എംടി രമേശ്

  • 9
    Shares

ശബരിമലയിൽ സംഘർഷം വീണ്ടും സൃഷ്ടിക്കാനുറച്ച് സംഘ്പരിവാർ തീവ്ര ഹിന്ദു സംഘടനകൾ. ദർശനത്തിന് പോകുന്ന ഭക്തരെ ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞാൽ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. ഗുരുതരമായ ഭവിഷ്യത്ത് നേരിടാൻ സർക്കാർ തയ്യാറാകണമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകി

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീക്കൊള്ളി കൊണ്ടാണ് സർക്കാർ തല ചൊറിയുന്നത്. കാര്യങ്ങൾ കൈവിട്ടു പോയാൽ ഉത്തരവാദി സർക്കാരായിരിക്കും.

ശബരിമലയിൽ എത്തുന്ന യുവതികളെ തടയുമെന്ന് യുവമോർച്ചയും വ്യക്തമാക്കി. ആചാരം ലംഘിക്കാനുള്ള നീക്കം നടപ്പാകില്ലെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *