പി കെ ശശിക്കൊപ്പം വേദി പങ്കിടില്ല; സർഗവിദ്യാലയം ഉദ്ഘാടന പരിപാടിയിൽ നിന്ന് എംടി പിൻമാറി

  • 69
    Shares

ലൈംഗിക പീഡനാരോപണത്തിന് വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിടാൻ മടിച്ച് എം ടി വാസുദേവൻ നായർ. സർക്കാരിന്റെ സർഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ നിന്നുമാണ് എംടി വിട്ടുനിൽക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് എംടി സംഘാടകരെ അറിയിച്ചു. എന്നാൽ പരിപാടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്തിയതാണ് പിൻമാറ്റത്തിന് കാരണമെന്ന് എംടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു

പാലക്കാട് വെള്ളിനേഴി ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എംടിയായിരുന്നു ഉദ്ഘാടകൻ. പി കെ ശശിയെ അധ്യക്ഷനായും നിശ്ചയിച്ചിരുന്നു. ശശിക്കൊപ്പം വേദി പങ്കിടരുതെന്ന് ചൂണ്ടിക്കാട്ടി എംടിക്ക് നിരവധി കത്തുകൾ ലഭിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *