തട്ടിക്കൊണ്ടുപോയതല്ല, ഏറെക്കാലമായി പ്രണയത്തിലാണ്, പെൺകുട്ടിക്ക് 18 വയസ്സുണ്ടെന്നും റോഷൻ; സ്വന്തമിഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടിയും

Loading...
  • 16
    Shares

ഓച്ചിറ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ പുതിയ വഴിത്തിരിവ്. മുഹമ്മദ് റോഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടി പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ റോഷൻ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കേസ്. പത്ത് ദിവസത്തിന് ശേഷം മുംബൈയിൽ നിന്ന് ഇന്നലെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

പെൺകുട്ടിക്ക് 18 വയസ്സുണ്ട്. ഏറെ നാളായി തങ്ങൾ പ്രണയത്തിലാണ്. പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് നാടുവിടേണ്ടി വന്നത്. ഒളിച്ചോടിയതാണ്. ആളുകൾക്ക് എന്തുവേണമെങ്കിലും പറയാമല്ലോ. ട്രെയിനിൽ മംഗലാപുരത്ത് എത്തി. അവിടെ ഒരു ദിവസം തങ്ങിയ ശേഷം മറ്റൊരു ട്രെയിനിൽ മുംബൈയിലേക്ക് പോകുകയായിരുന്നു. നാല് ദിവസമായി മുംബൈയിൽ കഴിയുകയായിരുന്നുവെന്ന് റോഷൻ പറയുന്നു.

രാജസ്ഥാനിലുള്ള യുവാവുമായി വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഒളിച്ചോടേണ്ടി വന്നതെന്ന് പെൺകുട്ടിയും പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *