ഓച്ചിറ ഒളിച്ചോട്ടം: മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്

  • 9
    Shares

ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ സംഭവത്തിൽ മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായത്. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിലാണ് കേസ്. റോഷനെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

13കാരിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തിലാണ് സംഭവം ആദ്യം പ്രചരിച്ചിരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം സമാന രീതിയിൽ വാർത്ത നൽകിയിരുന്നു. എന്നാൽ റോഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നായിരുന്നു മുംബൈയിൽ നിന്നും പോലീസ് കണ്ടെത്തിയപ്പോൾ പെൺകുട്ടി പറഞ്ഞത്. തനിക്ക് പ്രായപൂർത്തിയായെന്നും കുട്ടി പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടിക്ക് പതിനേഴ് വയസ്സ് കഴിഞ്ഞതേയുള്ളുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

സാമൂഹിക ക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം. പെൺകുട്ടി ഇതിന് സമ്മതിച്ചില്ലെങ്കിൽ സാമുഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും. അതേസമയം കുട്ടിക്ക് 18 വയസ്സ് പൂർത്തിയായെന്നാണ് റോഷന്റെ ബന്ധുക്കൾ പറയുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *