എന്തും ചെയ്‌തോളാൻ എസ് ഡി പി ഐ നേതൃത്വം നിർദേശം നൽകി; മറ്റ് പ്രതികളെ വിളിച്ചുവരുത്തിയത് താൻ; മുഹമ്മദിന്റെ മൊഴി

Loading...
  • 127
    Shares

കൊച്ചി മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് ഡി പി ഐ-പി എഫ് ഐ തീവ്രവാദ സംഘത്തിനും പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. കോളജിൽ സംഘർഷമുണ്ടായപ്പോൾ എന്തും ചെയ്‌തോളാൻ തനിക്ക് എസ് ഡി പി ഐ നേതൃത്വം നിർദേശം നൽകിയിരുന്നതായി മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി. ഇതാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് എത്തിയത്.

ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഘർഷമുണ്ടായപ്പോൾ താൻ എസ് ഡി പി ഐ നേതാക്കളെ ബന്ധപ്പെട്ടു. എന്തുവില കൊടുത്തും മഹാരാജാസ് ചുമരിൽ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുതാൻ നേതാക്കൾ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസിലുള്ള മറ്റ് ക്രിമിനലുകളെ താൻ വിളിച്ച് വരുത്തിയത്.

പള്ളുരുത്തിയിൽ നിന്നും നെട്ടൂരിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും കൂടുതൽ എസ് ഡി പി ഐക്കാർ സ്ഥലത്തെത്തി. തുടർന്ന് എസ് എഫ് ഐക്കാരുമായി സംഘർഷമുണ്ടായി. ഇതിനിടയിലാണ് അഭിമന്യുവിനെ കൊന്നത്. സംഭവത്തിന് ശേഷം നഗരത്തിൽ നിന്ന് രക്ഷപ്പെട്ടു. എസ് ഡി പി ഐ നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ ഒളിവിൽ പോകാനാണ് നിർദേശം തന്നത്. തുടർന്ന് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് പോയി

തലശ്ശേരിയിലുള്ള എസ് ഡി പി ഐക്കാരുടെ സഹായത്തോടെയാണ് അതിർത്തി കടന്ന് ഗോവയിലേക്ക് കടന്നതെന്നും മുഹമ്മദ് പോലീസിനെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കർണാടക അതിർത്തിയിൽ നിന്നും മുഹമ്മദിനെ പോലീസ് പിടികൂടിയത്. ഇയാളെ അൽപ്പ സമയത്തിനകം കൊച്ചിയിൽ എത്തിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *