മുഹമ്മദ് രക്ഷപ്പെട്ടത് ഗോവയിലേക്ക്; പിടികൂടിയത് കണ്ണൂരിലേക്ക് മടങ്ങി വരുമ്പോൾ

  • 146
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ വധിച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് അലി പിടിയിലായത് മംഗലാപുരത്തിന് അടുത്ത് വെച്ച്. കൊലപാതകത്തിന് ശേഷം എസ് ഡി പി ഐ നേതാക്കളുടെ നിർദേശപ്രകാരം ഗോവയിലേക്കാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രധാന ക്രിമിനലുകളിലൊരാളായ മുഹമ്മദ് രക്ഷപ്പെട്ടത്.

കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്കാണ് ആദ്യം പോയത്. ഇവിടെ നിന്ന് എസ് ഡി പി ഐ പ്രവർത്തകരുടെ സഹായത്തോടെ ഗോവയിലേക്ക് നീങ്ങി. ഗോവയിൽ സുരക്ഷിതമല്ലെന്ന് വ്യക്തമായതോടെ കണ്ണൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ കഴിയാൻ തീരുമാനിച്ചു. ഇതിനായി കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് പോലീസ് പൊക്കുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിൽ നിന്നാണ് മുഹമ്മദിലേക്കുള്ള വഴി പോലീസിന് ലഭിച്ചത്. ഇതോടെ കേരളാ-കർണാടക അതിർത്തിയിൽ പോലീസ് വലവിരിക്കുകയായിരുന്നു.

എസ് ഡി പി ഐ നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന സൂചന മുഹമ്മദ് പോലീസിന് നൽകിയതായാണ് റിപ്പോർട്ടുകൾ. എന്തുവില കൊടുത്തും മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രതിരോധിക്കാൻ എസ് ഡി പി ഐ മുഹമ്മദിന് നിർദേശം നൽകിയിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *