മീ ടൂ ക്യാമ്പയിനിൽ കുടുങ്ങി മുകേഷും; വെളിപ്പെടുത്തലുമായി യുവതി രംഗത്ത്
സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുടങ്ങിയ മീ ടു ക്യാമ്പയിൻ മലയാള സിനിമാ മേഖലയെയും പിടികൂടുന്നു. നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി രംഗത്തെത്തി. ചലചിത്ര സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫാണ് ട്വിറ്റർ വഴി മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
19 വർഷം മുമ്പ് നടന്ന സംഭവമാണ് ടെസ്സ് ജോസഫ് വെളിപ്പെടുത്തിയത്. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരൻ പരിപാടിക്കിടെ മുകേഷ് പലതവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചതായും ടെസ്സ് വെളിപ്പെടുത്തുന്നു.
തന്റെ മേധാവിയായ ഡെറിക് ാെബ്രിയാനാണ് തന്നെ രക്ഷപ്പെടുത്തിയത്. അടുത്ത വിമാനത്തിൽ അദ്ദേഹം തന്നെ രക്ഷപെടുത്തി പറഞ്ഞയക്കുകയായിരുന്നുവെന്ന് ടെസ്സ് പറയുന്നു.