കേന്ദ്രം ഇടപെട്ടു; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നുവിടുന്നു

  • 290
    Shares

മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം തമിഴ്‌നാട് പുറത്തേക്കൊഴുക്കുന്നു. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് കേന്ദ്രം ഇടപെട്ടതോടെയാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തമിഴ്‌നാട് തയ്യാറായത്. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരുന്നു.

ജലനിരപ്പ് പരമാവധി സംഭരണ ശേഷി കടന്നതോടെ കേരളം തമിഴ്‌നാടിനോട് കൂടുതൽ വെള്ളം തുറന്നുവിടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തമിഴ്‌നാട് നിരാകരിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും ചെയ്തു. എന്നിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കേരളം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായം തേടിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ ബന്ധപ്പെടുകയും കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കാൻ തമിഴ്‌നാട് തയ്യാറാകുകയുമായിരുന്നു. പതിമൂന്ന് സ്പിൽവേയിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഉപ്പുതുറ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *