സിപിഐയെ യൂഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭാവിയിൽ സിപിഐയുമായി കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ല് പൊട്ടിയോ ഇല്ലയോ എന്ന് ചർച്ച ചെയ്യുമെന്ന പാർട്ടിയായി മാത്രം സിപിഐ മാറിയെന്നും മലപ്പുറം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞു

പ്രവർത്തിക്കുന്നവർക്കായിരിക്കും ഇനി പാർട്ടിയിൽ സ്ഥാനം. കോൺഗ്രസിന്റെ പോഷക സംഘടനകൾ ഉപരിവിപ്ലവമായി പ്രവർത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തിൽ ഇപ്പോൾ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ഭയമില്ല. ഈ പരാജയം തത്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാൽ ശക്തമായി തിരിച്ചുവരാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *