രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ചില പാർട്ടികളുടെ അന്തർ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • 7
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കാൻ ഡൽഹിയിൽ ചില പാർട്ടികൾ അന്തർനാടകം നടത്തുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതുപക്ഷത്തെ മുനവെച്ചായിരുന്നു മുല്ലപ്പള്ളിയുടെ സംസാരം. രാഹുൽ വരാതിരിക്കാൻ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തിയെന്നാണ് കെ പി സി സി അധ്യക്ഷൻ പറഞ്ഞത്. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുൽ മാത്രമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുല്ലപ്പള്ളി പറഞ്ഞിരുന്നത്.

അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വരുമെന്ന് കേട്ടതോടെ ഇടതുപക്ഷത്തിന്റെ ഉറക്കം പോയിരിക്കുകയാണ്. രാഹുൽ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും കെ പി സി സിയുടെ പ്രസിഡന്റ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *