എസ് എഫ് ഐക്കാരന്റെ വീട്ടിൽ സമാന്തര പി എസ് സി ഓഫീസെന്ന് മുല്ലപ്പള്ളി; നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ പോലീസ് ടെസ്റ്റിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നതിൽ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എസ് എഫ് ഐക്കാരന്റെ വീട്ടിൽ സമാന്തര പി എസ് സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങൾ. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷൻ. എന്നാൽ പി എസ് സിയെ നോക്കുകുത്തിയാക്കി എസ് എഫ് ഐക്കാരന്റെ വീട്ടിൽ സമാന്തര ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാൽ അത്ഭുതകരമായ സംഭവമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു

വിശ്വാസ്യതക്ക് പേരുകേട്ട പി എസ് സിക്ക് എന്തുപറ്റിയെന്ന് ആലോചിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതി പി എസ് സി പരീക്ഷയിൽ ഒന്നാമനാണ്. തിരുവനന്തപുരം സ്വദേശികളായ ഇയാൾ പരീക്ഷക്ക് അപേക്ഷ നൽകിയിരിക്കുന്നത് കാസർകോട്ടേക്കാണ്. ഇവർക്ക് വേണ്ടി തിരുവനന്തപുരത്ത് പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചു കൊടുക്കുന്നു. ഇതെല്ലാം ചെയ്തു കൊടുത്തത് ആരാണെന്ന് അന്വേഷിക്കണം

മയക്കുമരുന്ന് മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നത് പഴയ എസ് എഫ് ഐ നേതാക്കളാണ്. ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നതും നിയന്ത്രിക്കുന്നതും ഇവരാണ്. ഇത് കേരളത്തിന് ഭീഷണിയും അപമാനവുമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നാട് തകർന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *