90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിൽ റീ പോളിംഗ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും കള്ളവോട്ട് നടന്നതുമായ ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ പോളിംഗ് നീതിപൂർവമായിരുന്നില്ല. മുഖ്യമന്ത്രിയുടെയും പി ജയരാജന്റെയും പഞ്ചായത്തുകളിലെ എല്ലാ പോളിംഗ് ബൂത്തുകളിലെയും സി സി ടി വി ക്യാമറകൾ പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു

ചില ബൂത്തുകളിൽ പോളിംഗ് 90 ശതമാനം കടന്നത് കള്ളവോട്ട് നടന്നതിന്റെ തെളിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം അധികാര ദുർവിനിയോഗം നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *