നരേന്ദ്രമോദി ഏറ്റവും വലിയ ഫാഷിസ്റ്റെന്ന് മുല്ലപ്പള്ളി; പ്രതികരണം വ്യോമസേന ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ

  • 67
    Shares

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് മണ്ണിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം

മോദി എന്ന വ്യക്തി പ്രവചനങ്ങൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ നീക്കങ്ങൾ പ്രവചിക്കാൻ സാധിക്കില്ല. ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഫാഷിസ്റ്റാണ് അദ്ദേഹം. ഫാഷിസ്റ്റുകൾ എന്നും യുദ്ധത്തെ സ്‌നേഹിച്ചവരാണ്. ഈ ആക്രമണത്തെ ബിജെപി തെരഞ്ഞെടുപ്പ് സ്റ്റണ്ടായി ഉപയോഗിക്കും. ഏതറ്റം വരെയും പോകുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *