സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാം, പക്ഷേ ആയുധം താഴെ വെക്കണം: മുല്ലപ്പള്ളി
ആയുധം താഴെ വെച്ചാൽ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിക്കെതിരെ ഒരു വിമർശനവും പിണറായി വിജയൻ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി വെറുതെ ആരോപിച്ചു. മലപ്പുറത്ത് ജനമഹായാത്രയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്.