പോലീസിൽ ക്രിമിനലുകൾ വർധിക്കുന്നു; പിണറായി ആഭ്യന്തരം ഒഴിയണമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളാ പോലീസിൽ ക്രിമിനലുകൾ വർധിക്കുകയാണ്. അച്ചടക്ക രാഹിത്യവും അരാജകത്വവും വർധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു

കണ്ണൂർ എ ആർ ക്യാമ്പിൽ ജാതിപ്പേര് വിളിച്ച് പോലീസുദ്യോഗസ്ഥനെ സഹപ്രവർത്തകർ പീഡിപ്പിച്ചതും സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം വർധിക്കുന്നതിന് ഉദാഹരണമാണ്. പോലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന എന്ത് വൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സംരക്ഷണം നൽകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

നവോത്ഥാനവും വനിതാ മതിൽ നിർമാണവുമൊക്കെ പറഞ്ഞ മുഖ്യമന്ത്രിക്ക് വനിതാ പോലീസുദ്യോഗസ്ഥക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഇങ്ങനെയെങ്കിൽ സമസ്ത മേഖലയിലുള്ള സ്ത്രീകൾക്ക് എങ്ങനെയാണ് സുരക്ഷ നൽകാൻ സാധിക്കുകയെന്നും മുല്ലപ്പള്ളി ചോദിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *