മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം: ഡിജിപി ബെഹ്‌റക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നേരെ പ്രതിഷേധിച്ചു. കേരളാ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ചു പുറത്തേക്കിറങ്ങാൻ ശ്രമിക്കുമ്പോഴാണ് ഡിജിപിക്ക് നേരെ ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രാഞ്ച് സെക്രട്ടറി എന്ന പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം. ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നതെന്നും ഇവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെ ബെഹ്‌റ പ്രവർത്തിക്കുന്നു എന്ന മുല്ലപ്പള്ളിയുടെ വിമർശനത്തിന് എതിരെയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാൻ സർക്കാർ അനുമതി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *