അവസര സേവകരുടെ ബാധ്യതകൾ ഏറ്റെടുക്കാൻ ഇനി കഴിയില്ല: തരൂരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

ശശി തരൂർ എംപിയുടെ മോദി സ്തുതിക്കെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകരുടെ ബാധ്യതകൾ ഇനി ഏറ്റെടുക്കാനില്ല. ഇത്തരക്കാർ എന്നും പാർട്ടിക്ക് ബാധ്യതയാണ്. എ പി അബ്ദുള്ളക്കുട്ടി ഇതിന് ഉദാഹരണമാണ്. തരൂർ ഏത് സാഹചര്യത്തിലാണ് മോദി സ്തുതി നടത്തിയതെന്ന് അറിയില്ല

പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഇത് കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്. തരൂരിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ഒരാഴ്ചക്കിടെ തരൂരിന് വന്ന മനംമാറ്റം എന്താണെന്ന് അറിയണം. തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *