ബൽറാം സ്വയം നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; അച്ചടക്ക ലംഘനം കോൺഗ്രസിൽ അനുവദിക്കില്ല

  • 7
    Shares

വി ടി ബൽറാമിനെതിരെ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും രംഗത്ത്. ബൽറാമിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുന്നു. അച്ചടക്ക ലംഘനം കോൺഗ്രസിൽ അനുവദിക്കാനാകില്ലെന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഉപയോഗിക്കുമ്പോൾ പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം. സ്വയം നിയന്ത്രണമാണ് പ്രവർത്തകർക്ക് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ ആർ മീരക്കും എകെജിക്കുമെതിരായ ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ വിമർശിച്ച് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിനെയും ഫേസ്ബുക്ക് വഴി എംഎൽഎ പരിഹസിച്ചിരുന്നു. തന്റെ സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് പോസ്റ്റും കമന്റും ഇടുന്നത് എന്നായിരുന്നു മുല്ലപ്പള്ളിക്ക് നൽകിയ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *