മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പുയരുന്നു; ആദ്യഘട്ട മുന്നറിയിപ്പ് നൽകി
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയരുന്നു. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 136 അടിയാണ് നിലവിലെ ജലനിരപ്പ്. തേനി കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ട മുന്നറയിപ്പ് പുറപ്പെടുവിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുകയാണ്. 142 അടിയിലെത്തിയാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കും. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാൻ പറ്റാത്ത വിധം മഴ കൂടിയാൽ മാത്രമേ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാൻ തമിഴ്നാട് തയ്യാറാകുകയുള്ളു. സ്പിൽവേ തുറന്നാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ഭീഷണിയാണ്
2014ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സംഭരണ ശേഷി 142 അടിയാക്കിയത്. എന്നാൽ 152 അടിയാക്കി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.