മുല്ലപ്പെരിയാർ ഡാമിന്റെ മധ്യഭാഗത്ത് ജീപ്പുകൾ കയറ്റി തമിഴ്‌നാട്; തടയാനാകാതെ കേരളം

  • 132
    Shares

മുല്ലപ്പെരിയാർ ഡാമിന് മുകളിൽ വാഹനങ്ങൾ കയറ്റി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബലപരീക്ഷണം. നാല് ജീപ്പുകളാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ ഡാമിന് മുകളിൽ എത്തിച്ചത്. ഇതാദ്യമായാണ് ഡാമിന്റെ മാധ്യഭാഗത്തേക്ക് വാഹനമെത്തിക്കുന്നത്.

അണക്കെട്ട് ബലവത്താണെന്ന് തെളിയിക്കാനുള്ള തമിഴ്‌നാടിന്റെ പ്രകടനങ്ങളാണ് ഇതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മേൽനോട്ട സമിതിയെ ഗാലറിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് വാഹനങ്ങൾ ഡാമിന്റെ മുകളിലേക്ക് കയറ്റിയത്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ ചെയർമാൻ ഗുൽഷൻ രാജ് ഇതിന് ശേഷം പ്രതികരിക്കുകയും ചെയ്തു.

സമിതിയുടെ വരവറിഞ്ഞ് തമിഴ്‌നാട് ഡാമിന്റെ ചുവരുകളും പാരപ്പറ്റും പെയിന്റ് പൂശി വൃത്തിയാക്കിയിരുന്നു. ചുവരുകളിലെ വിള്ളൽ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് മറക്കുകയും ചെയ്തു. ബേബി ഡാം, സ്പിൽവേ എന്നിവയോട് ചേർന്നുള്ള മൺതിട്ടകൾ കരിങ്കൽപാകി ഉറപ്പാക്കി. കേരളം അറിയാതെയാണ് തമിഴ്‌നാടിന്റെ പ്രവൃത്തികളെല്ലാം

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *