മുനമ്പത്ത് നിന്ന് കടന്നവരെ പിടികൂടി ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് ഓസ്‌ട്രേലിയ

  • 16
    Shares

മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി യാത്ര തിരിച്ചവരെ പിടികൂടി ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഇ മെയിൽ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിൽ നിന്നൊരു സംഘം പുറപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അനധികൃതമായി എത്തുന്ന ബോട്ട് പിടികൂടി ആളുകളെ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ അയക്കുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ഏഷ്യാനെറ്റ് വാർത്ത നൽകുന്നു

70ലേറെ പേരടങ്ങുന്ന സംഘമാണ് മുനമ്പം മാല്യങ്കര ഹാർബറിൽ നിന്നും പുറപ്പെട്ടത്. ദയാമാത എന്ന ബോട്ടിലാണ് ഇവർ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നത്. ഡൽഹിയിൽ നിന്ന് പിടിയിലായ പ്രഭുവിന്റെ ബന്ധുക്കളടക്കമാണ് ബോട്ടിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *