മുനമ്പത്ത് നിന്ന് 2013ലും മനുഷ്യക്കടത്ത് നടന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു

  • 4
    Shares

മുനമ്പം മനുഷ്യക്കടത്ത് സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. 2013ലും മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പോലീസ് കസ്റ്റഡിയിലുള്ള ഡൽഹി സ്വദേശി പ്രഭു ദണ്ഡപാണി മൊഴി നൽകി. കഴിഞ്ഞ ദിവസം 120 പേരെയാണ് ഇയാൾ അടക്കം ഓസ്‌ട്രേലിയയിലേക്ക് കടത്തിയത്.

2013ൽ ഓസ്‌ട്രേലിയയുടെ അധികാരത്തിലുള്‌ല ക്രിസ്മസ് ദ്വീപിലേക്കാണ് ആളുകളെ കടത്തിയത്. ക്രിസ്മസ് ദ്വീപിൽ നിന്നും കടക്കാൻ ശ്രമിച്ച ഇവരെ ഓസ്‌ട്രേലിയൻ സർക്കാർ പിടികൂടി തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷവും പലതവണ മുനമ്പത്ത് നിന്ന് ആളുകളെ കടത്തിയതായി പ്രഭു മൊഴി നൽകി

ഇത്തവണയും ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ബോട്ട് തിരിച്ചത്. ഡൽഹിയിൽ നിന്നും 71 പേരെ മുനമ്പത്ത് എത്തിച്ചതിന് പിന്നിലും പ്രഭുവിന് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *