മുഞ്ചിറ മഠത്തിന്റെ സ്വത്ത് ആർ എസ് എസ് കയ്യേറിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്; പുഷ്പാഞ്ജലി സ്വാമിയുടെ സമരം തുടരുന്നു

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി ആർ എസ് എസ് പ്രവർത്തിക്കുന്ന കെട്ടിടം മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നും ഇത് ആർ എസ് എസ് കയ്യേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ട്. മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമി ആർ എസ് എസ് കയ്യേറ്റത്തിനെതിരെ സമരം തുടരുന്ന സാഹചര്യത്തിലാണ് തഹസിൽദാർ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്

തനിക്ക് പൂജക്കും താമസിക്കാനും നൽകിയ ഇടം ആർ എസ് എസ് കയ്യേറിയെന്നും അത് തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് സ്വാമി സമരം ആരംഭിച്ചതോടെയാണ് പുറംലോകം സംഭവമറിയുന്നത്. സ്വാമിയാർ മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.

കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ തുടങ്ങിയ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്. ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണകാലത്ത് നൽകിയ ഭൂമിയാണിത്. എന്നാൽ ആർ എസ് എസിന്റെ അനന്തശായി ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ല. കെട്ടിടത്തിന് മുന്നിൽ നിരഹാര സമരം നടത്തുന്ന സ്വാമിയെ ആർ എസ് എസുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *