മുഞ്ചിറ മഠത്തിന്റെ വസ്തു ആർ എസ് എസ് കയ്യേറി; ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറ മഠത്തിന്റെ വസ്തു ആർ എസ് എസിന്റെ സേവാഭാരതി കയ്യേറി. ഇതിൽ പ്രതിഷേധിച്ച് ക്ഷേത്രം പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർഥ നിരാഹാര സമരം ആരംഭിച്ചു. കോട്ടയ്ക്കകം മിത്രാനന്ദപുരം ക്ഷേത്രത്തിലെ ബാലസദനത്തിന് മുന്നിലാണ് മുഞ്ചിറ മഠം മൂപ്പിൽ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീർഥ നിരാഹാര സമരം ഇരിക്കുന്നത്.

ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠത്തിന്റേതാണെന്നും ഇത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്വാമിയുടെ സമരം. മഠം തിരിച്ചുകിട്ടിയില്ലെങ്കിൽ സമാധിയാകുന്നതുവരെ നിരാഹാരം കിടക്കുമെന്ന് സ്വാമി പറയുന്നു. ബാലസദനത്തിന്റെ പേരിൽ പുഷ്പാഞ്ജലി സ്വാമിമാർ ചാതുർമാസ പൂജ നടത്തേണ്ട സ്ഥലമാണ് ആർ എസ് എസ് കയ്യേറിയത്.

ആർ എസ് എസുകാർ ചാതുർമാസ പൂജ നടത്താൻ സമ്മതിക്കാത്തതിനാൽ കെട്ടിടത്തിന് പുറത്തിരുന്നാണ് സ്വാമി ജൂലൈ 16ന് ചാതുർമസ വൃതം നടത്തിയത്. 1789ൽ കാർത്തിക തിരുന്നാൾ മഹാരാജാവ് മുഞ്ചിറ മഠത്തിന് നൽകിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. സ്ഥലം തിരിച്ചുകിട്ടാനായി ആർ എസ് എസ് നേതാക്കളെ അടക്കം സ്വാമി സമീപിച്ചെങ്കിലും ഭീഷണിയായിരുന്നു മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *