നീരൊഴുക്ക് ശക്തമായി: മാട്ടുപെട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
തൊടുപുഴ: ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് 1599 അടിയായി ഉയർന്നതോടെയാണ് ഷട്ടർ തുറന്നത്. 30 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കന്റിൽ 12.50 ക്യൂമക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
1599.59 മീറ്ററാണ് ഡാമിന്റെ പരമവാധി സംഭരണശേഷി. ഷട്ടർ ഉയർത്തിയതോടെ മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നീരൊഴുക്ക് ശക്തമായതോടെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഡാം നിറഞ്ഞത്. പ്രതിദിനം രണ്ട് മെഗാവാട്ട് വൈദ്യുതി വരെ ഡാമിൽ നിന്ന് ഉത്പാദിപ്പിക്കാനുണ്ട്.