സർക്കാർ പൂട്ടണമെന്നാവശ്യപ്പെട്ട റിസോർട്ടിൽ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ കുടുങ്ങി
മൂന്നാർ പള്ളിവാസലിൽ റിസോർട്ടിൽ മുപ്പതോളം പേർ കുടങ്ങിക്കിടക്കുന്നു. പള്ളിവാസൽ പ്ലംജൂഡി റിസോർട്ടിലാണ് വിദേശികളടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നത്. റിസോർട്ടിന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു
അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതിനാൽ പൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയ റിസോർട്ടാണിത്. ഒടുവിൽ കോടതിയിൽ പോയി അനുകൂല വിധി നേടിയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. വിനോദ സഞ്ചാരികൾ ഇവിടെ കുടുങ്ങിയതോടെ സൈന്യം ഇവിടേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ