കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗുകാരെ തിരിച്ചറിഞ്ഞു; രണ്ട് പേർക്ക് കലക്ടറുടെ നോട്ടീസ്
കാസർകോട് മണ്ഡലത്തിൽപ്പെടുന്ന പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ തിരിച്ചറിഞ്ഞു. ആഷിഖ്, മുഹമ്മദ് ഫായിസ് എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ഇവരോട് നേരിട്ട് ഹാജരാകാൻ ചൂണ്ടിക്കാട്ടി കലക്ടർ നോട്ടീസ് നൽകി. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം
69ാം നമ്പർ ബൂത്തിൽ ആഷിഖ് രണ്ട് തവണ വോട്ട് ചെയ്തിരുന്നു. 69ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത മുഹമ്മദ് ഫായിസ് 70ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തിരുന്നു.